Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waste Management

Malappuram

മാ​ലി​ന്യസം​സ്‌​ക​ര​ണ​ത്തി​ല്‍ മ​ല​പ്പു​റത്തെ മാ​തൃ​ക​യാ​കും: ജി​ല്ലാ പ​ഞ്ചാ​. പ്ര​സി​ഡന്‍റ്

മ​ല​പ്പു​റം: കേ​ര​ള​ത്തി​ന് മാ​തൃ​ക​യാ​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ മി​ക​ച്ച മാ​ലി​ന്യസം​സ്‌​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ജ​ബ്ബാ​ര്‍ ഹാ​ജി. ജി​ല്ല​യി​ലെ വീ​ടു​ക​ളി​ല്‍നി​ന്ന് ഹ​രി​തക​ര്‍​മ സേ​ന ശേ​ഖ​രി​ച്ച പാ​ഴ്‌വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച് മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​ല്‍ ജി​ല്ലാ ശു​ചി​ത്വ​മി​ഷ​നും എ​ക്കോ വേ​ള്‍​ഡ് സ​ഹ​ക​രി​ച്ച് ഒ​രു​ക്കി​യ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ "വേ​സ്റ്റ് ടു ​ആ​ര്‍​ട്ട് അ​ത്ത​പ്പൂ​ക്ക​ളം' സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ശാ​സ്ത്രീ​യ മാ​ന്യ​സം​സ്‌​ക​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പ്ര​യോ​ജ​ന​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ത​ല​ത്തി​ല്‍ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കും. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വ് കു​റ​യ്ക്കു​ക​യും അ​തോ​ടൊ​പ്പം ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി ജി​ല്ലാ ശു​ചി​ത്വ​മി​ഷ​നു​മാ​യ സ​ഹ​ക​രി​ച്ച് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കും. മാ​ലി​ന്യ​ങ്ങ​ളെ മൂ​ല്യ വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​കെ 20736 പ്ലാ​സ്റ്റി​ക് കു​പ്പി​ക​ള്‍, 13 കി​ലോ ചാ​ക്കു​ക​ള്‍, 485 സി​ഡി​ക​ള്‍, 12 കി​ലോ അ​ലു​മി​നി​യം ഫോ​യി​ലു​ക​ള്‍, 138 ഫു​ഡ് ക​ണ്ടെ​യ്ന​റു​ക​ള്‍, 18 കി​ലോ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍ എ​ന്നി​വ​യാ​ണ് 1560 ച​തു​ര​ശ്ര അ​ടി വ​ലു​പ്പ​മു​ള്ള പൂ​ക്ക​ളം ഒ​രു​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.
കോ​ട്ട​ക്കു​ന്നി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന പൂ​ക്ക​ളം ഞാ​യ​റാ​ഴ്ച വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കാ​ണാ​നാ​കും. സെ​ല്‍​ഫി വി​ത്ത് പൂ​ക്ക​ളം മ​ത്സ​ര​വും ഞാ​യ​റാ​ഴ്ച വ​രെ നീ​ട്ടി.

ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍ കോ-​ഒ​ര്‍​ഡി​നേ​റ്റ​ര്‍ എ.​ആ​തി​ര, പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ കെ. ​സി​റാ​ജു​ദ്ദീ​ന്‍, ടെ​ക്നി​ക്ക​ല്‍ ക​ണ്‍​സ​ള്‍​ട്ട​​ന്‍റ് കെ. ​വി​നീ​ത്, ഓ​ഫി​സ് അ​റ്റ​ന്‍​ഡ​ര്‍ മു​ഹ​മ്മ​ദ് സാ​ലി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

District News

ശുചിത്വ മിഷൻ: കൊല്ലം ജില്ലയിൽ പുതിയ പദ്ധതികൾക്ക് തുടക്കം; ലക്ഷ്യം സമ്പൂർണ്ണ മാലിന്യമുക്ത ജില്ല

സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിൽ പുതിയ ശുചിത്വ പദ്ധതികൾക്ക് തുടക്കമായി. ഗ്രാമങ്ങളിലും നഗരങ്ങളിലും മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുക, പൊതുസ്ഥലങ്ങൾ ശുചിയാക്കുക, പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. സമ്പൂർണ്ണ മാലിന്യമുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഈ പദ്ധതികൾ സഹായകമാകുമെന്ന് ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ അറിയിച്ചു.

District News

കോർപ്പറേഷനിലെ മാലിന്യ ശേഖരണം ഊർജ്ജിതമാക്കുന്നു; പുതിയ ഡ്രൈവുകൾക്ക് തുടക്കം

തിരുവനന്തപുരം നഗരത്തിലെ മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി നഗരസഭ ഇന്ന് മുതൽ പുതിയ മാലിന്യ ശേഖരണ ഡ്രൈവുകൾക്ക് തുടക്കം കുറിച്ചു. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുന്നതിനും, അവ കൃത്യമായി ശേഖരിച്ച് സംസ്കരിക്കുന്നതിനും ഊന്നൽ നൽകും. പൊതുജനങ്ങളുടെ സഹകരണം ഈ പദ്ധതിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ്. നഗരം വൃത്തിയായി സൂക്ഷിക്കുന്നതിനും ആരോഗ്യപരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഈ ഡ്രൈവുകൾ തുടർച്ചയായി നടപ്പിലാക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.

Latest News

Corehub Up